17-കാരനെ കാണാനില്ല

കോഴിക്കോട്: മലപ്പുറം വള്ളിക്കുന്ന് കോട്ടപ്പടി പരപ്പേരി വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ അശ്വിൻ പി (17) യെ 2021 സെപ്റ്റംബർ 15 മുതൽ കാണാനില്ലെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു. അന്ന് ഉച്ച 12 മണിയ്ക്ക് ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്വിന്റെ അമ്മയുടെ ഇടച്ചിറയിലുള്ള രാമൻ പറമ്പ് എന്ന വീട്ടിൽ നിന്നാണ് കാണാതായത്. 172 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, നീണ്ട മുഖം, നീണ്ട മുടി എന്നിവയാണ് അടയാളങ്ങൾ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ
0495-2482230,
9497940900 (പൊലീസ് അസി. കമ്മീഷണർ),
9497947231(പൊലീസ് ഇൻസ്പെക്ടർ) നമ്പറുകളിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *