ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം 29ന്

കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് 29ന് ബുധനാഴ്ച്ച സമർപ്പിക്കും. വൈകിട്ട് 3.30ന് മാവൂർ റോഡ് ജങ്നിലെ ഹൈസൺ ഹെറിറ്റേജിലാണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സി സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും. പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും

Leave a Reply

Your email address will not be published. Required fields are marked *