കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ആരംഭിച്ച കൃഷി ഹബ്ബ് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് കാര്‍ഷിക ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദന ഉപാധികളുടെയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും വില്പനയും വിജ്ഞാന, വ്യാപന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നതിനായാണ് കൃഷിഹബ്ബ് രൂപീകരിച്ചത്.ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനി മുരളീധരന് ആദ്യവില്പനയും ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ് സ്വപ്ന പദ്ധതി വിശദീകരണവും നടത്തി. കോഴിക്കോട് എവര്‍ഗ്രീന്‍ എഫ്പിഒ സെക്രട്ടറി പൂളക്കല്‍ ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി അസി. ഡയറക്ടര്‍ എംഎസ് ശബ്ന, കൃഷി ഫില്‍ഡ് ഓഫീസര്‍ മുഹമ്മദ് സാലിം, പി കെ നാസര്‍, പി പി നിഖില്‍, പി സി അബ്ദുല്‍ മജീദ്, പി ഷെല്‍ജ, വി ടി രാമചന്ദ്രന്, അശോകന്, ടി സണ്ണി എന്നിവര്‍ സംസാരിച്ചു.
Related Posts
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷം എസി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍…
വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് സൈക്കിൾ റാലി
കോഴിക്കോട്: കരയിലും കടലിലും ആകാശത്തും കാഴ്ചയുടെ അപൂർവ വിരുന്നൊരുക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ വരവറിയിച്ച് വർണാഭമായ സൈക്കിൾ റാലി. അറബിക്കടലിന്റെ തീരത്തു നിന്നും ബേപ്പൂർ വരെ…
ഓണം റേഷന്‍ വിതരണം
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സാധാരണ റേഷന്‍ വിഹിതത്തിന് പുറമെ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക് യഥാക്രമം അഞ്ച്, പത്ത്,…

