കോഴിക്കോട്: കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് ഹയർ സെക്കന്ററി സ്കൂൾ കോഴിക്കോട് ജേതാക്കളായി. ഫൈനലിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി (56 -44 )യെ തോൽപ്പിച്ച് പ്രൊവിഡൻസ് കിരീടം ചൂടി.
ആൺകുട്ടികളിൽ സെന്റ് എഫ്രേംസ് മാന്നാനം പകുതി സമയത്ത് 53 -21 മുന്നിട്ടു നിന്ന ശേഷം സെന്റ് ജോസഫ്‌സ് പുളികുന്നിനെ 82 -33ന് തോൽപ്പിച്ച് ജേതാക്കളായി
ടൂർണമെന്റിലെ മികച്ച കളിക്കാരിയായി പ്രൊവിഡൻസിലെ ദേവാങ്കണയെയും കളിക്കാരനായി സെന്റ് എഫ്രേംസിലെ വിനയ ശങ്കറിനെയും തെരെഞ്ഞടുത്തു.
പ്രോമിസിംഗ് കളിക്കാരിയായി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസിലെ ചെത്സ ജോയിയും കളിക്കാരനായി സെന്റ് ജോസഫിലെ ജോനാഥനും തെരെഞ്ഞെടുക്കപ്പെട്ടു.
ട്രോഫികളും ക്യാഷ് അവാർഡുകളും കേരള ബാസ്കറ്റ് ബോൾ അസോസിയയേഷൻ സെക്രട്ടറി സി ശശിധരനും കല്യാൺ കേന്ദ്ര മാനേജിങ് ഡയറക്ടർ അർഷാദ് അബ്ദുള്ളയും വിതരണം ചെയ്തു.



