കോഴിക്കോട്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിവിധ കായിക ഇനങ്ങളില്‍ അഞ്ച് വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി കുറഞ്ഞ നിരക്കില്‍ നടത്തുന്ന റഗുലര്‍ ക്യാമ്പിന്റെ അഡ്മിഷന് ആരംഭിച്ചു. ജൂണ്‍ 14 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ഫുട്ബോള്‍- കോഴിക്കോട്, കൊയിലാണ്ടി, പേരാമ്പ്ര, ചെലവൂര്‍, ഫറോക്ക്. ബാസ്കറ്റ്ബോള്‍ – കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍. ഷട്ടില്‍- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്. ജിംനാസ്റ്റിക് – ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്സ്- ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, ഫറോക്ക് നല്ലുര്. ബോക്സിംഗ് -ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്. സ്കേറ്റിംഗ് – ഇന്‍ഡോര്‍ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് – സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിംമ്മിംഗ് പൂള് ഈസ്റ്റ് നടക്കാവ്, തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ്. പരിചയസമ്പന്നരും പ്രശസ്തരുമായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. വിവിധ ക്യാമ്പുകളില്‍ പരിമിതമായ കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളൂ. ഫോണ്‍ – 04952722593,8078182593.
Related Posts
ടെന്നിക്കോയ്: ഫറോക്ക് ഉപജില്ല ചാമ്പ്യന്മാർ
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഫറോക്ക് ഉപജില്ല ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ കുന്നമംഗലം ഉപജില്ല രണ്ടാം സ്ഥാനവും നാദാപുരം ഉപജില്ല…
ഫറോ റൺ മാരത്തോൺ മത്സരം നവംബർ 17ന്
കോഴിക്കോട്:: സംസ്ഥാനാടിസ്ഥാനത്തിൽ നടക്കുന്ന പാരിസൻസ് ഫറോ റൺ മാരത്തോൺ മത്സരം നവംബർ 17-നു രാവിലെ 6.15 നു ഫാറൂഖ് കോളേജ് പരിസരത്തു നിന്നും ആരംഭിക്കും. മുൻ സന്തോഷ്…
ഇൻ്റർസോൺ ബാഡ്മിൻ്റൺ:
ദേവഗിരിയ്ക്ക് കിരീടം
കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല വനിതാവിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് വിജയികളായി. തുടർച്ചയായി നാലാം വർഷമാണ്…

