കോഴിക്കോട്: ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല വനിതാവിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് വിജയികളായി. തുടർച്ചയായി നാലാം വർഷമാണ് ദേവഗിരി കിരീടം നിലനിർത്തുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് ദേവഗിരി ഫൈനലിൽ പരാജയപ്പെടുത്തിയത്. ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനാണ് മൂന്നാം സ്ഥാനം.
വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ യഥാക്രമം ആദ്യ ഷൈൻ (ക്രൈസ്റ്റ് കോളേജ്), എയ്ഞ്ചൽ ആൻ്റണി (വിമല കോളേജ്), ഖദീജ നിസ (ദേവഗിരി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
ചടങ്ങിൽ ജില്ലാ ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹരികൃഷ്‌ണൻ, ദേവഗിരി കോളേജ് കായികവിഭാഗം ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ. രേഖ ജോസ്, ഡോ. സ്റ്റാലിൻ റാഫേൽ, സുമേഷ് വർമ്മ എന്നിവർ സംസാരിച്ചു.
ഇൻ്റർസോൺ ബാഡ്മിൻ്റൺ:
ദേവഗിരിയ്ക്ക് കിരീടം

