ഗോകുലം നാളെ ഡൽഹി എഫ് സിയെ നേരിടും

കോഴിക്കോട്: പഞ്ചാബിലെ നാം ധാരി ഗ്രൗണ്ടിൽ ഫെബ്രുവരി 19 ന് (നാളെ) നടക്കുന്ന ഐ ലീഗ് മത്സരത്തിൽ  ഗോകുലം കേരള എഫ് സി  ഡൽഹി എഫ് സിയെ നേരിടും. ഉച്ചക്ക് 2 നാണ് മത്സരം ആരംഭിക്കുക. തുടർച്ചയായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ഗോകുലത്തിന്, ലീഗിൽ  ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതിന് നിർണായകമാണ് മത്സരം. ഒരു സമനിലപോലും ഐ ലീഗ് ട്രോഫി നേടുന്നതിൽ നിന്ന് ടീമിനെ പിന്നോട്ടടിച്ചേക്കാം.

നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ഗോകുലം. അവസാനം കളിച്ച നാലു മത്സരങ്ങളും ടീം ജയിച്ചിരുന്നു. മറുവശത്ത് ഡൽഹിയാവട്ടെ 13 മത്സരങ്ങളിൽ നിന്ന് 19  പോയിൻ്റുമായി എട്ടാം സ്ഥാനക്കാരാണ്.

ഗോകുലത്തിന്റെ കരുത്ത് മുന്നേറ്റത്തിൽ ക്യാപ്റ്റൻ അലക്സ് ആണ്. 14 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ ആണ് താരം. അതോടൊപ്പം തന്നെ മറ്റു മലയാളി താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ  പ്രകടനവും ടീമിന്റെ വിജയങ്ങളിൽ നിർണായകമാണ്. ഐ ലീഗിന്റെ സെക്കന്റ് ഫേസിൽ വർധിത ഊർജത്തോടെ കളിക്കുന്ന ഗോകുലത്തിന് പുതിയ സൈനിംഗുകളിലൂടെ എത്തിയ താരങ്ങളും മികച്ച പെർഫോമൻസ് നൽകുന്നുണ്ട്. ലീഗിലെ അവസാനത്തെ മത്സരത്തിൽ ഗോകുലം രാജസ്ഥാൻ യുണൈറ്റഡി നെ 4 -1 മാർജിനിൽ തോല്പിച്ചിരുന്നു. ഡൽഹി  1 -0  നു ഐസ്വാൾ എഫ് സിയെ തോല്പിച്ചിരുന്നു. കൊൽക്കത്തൻ ക്ലബായ മുഹമ്മദാൻ എസ് സിയാണ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാം.

Leave a Reply

Your email address will not be published. Required fields are marked *