സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷം 5, 11 ക്ലാസുകളിലേക്കും 6,7,8,9 ക്ലാസുകളിലെ ഒഴിവുകളിലേക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കോഴിക്കോട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി നാലിന് രാവിലെ എട്ടിന് കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ രാവിലെ 7.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 7356075313, 9744786578, 0495-2370379.

Leave a Reply

Your email address will not be published. Required fields are marked *