ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് തുടക്കം
കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ വികസന സംരംഭങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ എന്നിവ ഫലപ്രദമായി പൊതുജനങ്ങളില്‍ എത്തിക്കല്‍ ലക്ഷ്യമിട്ട്് ഫെബ്രുവരി 27 വരെയാണ് വാഹന പര്യടനം. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും വാഹനം പര്യടനം നടത്തും.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ കെ ഷാജി, അഡീഷണല്‍ വിജിലന്‍സ് ഡി.എച്ച്.എസ് ഡോ. എന്‍ രാജേന്ദ്രന്‍, അഡീഷണല്‍ ഡി.എം.ഒമാരായ ഡോ. വി പി രാജേഷ്, ഡോ. മനോജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.