കോഴിക്കോട്: കേരള സംസ്ഥാന യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലുമായി ചേർന്ന് വനിതകൾക്കുള്ള കരാട്ടെ പരിശീലന ക്ലാസ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 18 വയസിനും 40 വയസിനും ഇടയിലുള്ള 125 യുവതികൾക്കാണ് 4 മാസത്തെ പരിശീലനം നൽകുന്നത്.
പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ നിർവഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കോഴിക്കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക ചെയർപേഴ്സൺ സി രേഖ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എൽ ജി ലിജീഷ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് റോയി വി ജോൺ, യുവജന കമ്മീഷൻ ജില്ലാ കോ- ഓർഡിനേറ്റർ ടി അതുൽ എന്നിവർ സംസാരിച്ചു.
യുവജന കമ്മീഷൻ അംഗം പിസി ഷൈജു സ്വാഗതവും
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് നന്ദിയും പറഞ്ഞു.

