കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സഹവാസ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് അത്തോളി ജിവിഎച്ച്എസ്എസ്സില്‍ നടന്നു. പന്തലായിനി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബിപിസി മധുസൂധനന്‍ പദ്ധതി വിശദീകരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ കെ കെ മീന, സന്ദീപ് നാല് പുരയ്ക്കല്‍, ശാന്തി മാവീട്ടില്‍, ജസ്ലി കച്ചോട്ടില്‍, കെ ഷിജു, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ ബിആര്‍സികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാര്‍ത്ഥികളാണ് ദ്വിദിന പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്.

