കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ കോഴിക്കോട് പുതിയപാലം ജലവിതരണ പൈപ്പ്‌ലൈനില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 29) രാത്രി മുതല്‍ പൊറ്റമ്മല്‍, കോട്ടൂളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മകരിയാട്, കല്ലായി, ഗാന്ധിറോഡ്, മൂന്നാലിങ്ങല്‍, മാനാഞ്ചിറ, ഹോസ്പിറ്റല്‍, വലിയങ്ങാടി, മുഖദാര്‍, പള്ളിക്കണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കല്‍, ചക്കുംകടവ്, തിരുവണ്ണൂര്‍, മാങ്കാവ്, മീഞ്ചന്ത പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

