കോഴിക്കോട്: റോഡ് വികസനത്തിനുവേണ്ടി കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്കും പീടിക തൊഴിലാളികൾക്കും മതിയായ നഷ്ടപരിഹാരവും പുന രധിവാസവും കൊടുക്കാൻ ഏകീകൃത നിയമം നടപ്പിൽ വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
വിവിധ പദ്ധതികളുടെ പേർ പറഞ്ഞ് വ്യാപാരികൾക്ക് കിട്ടേണ്ട പണം കുറക്കുന്ന ഇപ്പോഴത്തെ നടപടി അംഗീകരിക്കാനാവില്ല. എത്രയും പെട്ടെന്ന് നടപടികൾ സ്വീകരി ക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ജിജി തോമസ് വാർഷിക റിപ്പോർട്ടും, ട്രഷറർ വി സുനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ ഹസ്സൻകോയ മുഖ്യാതിഥിയായി.
സംസ്ഥാന സെക്രട്ടറി പി കെ ബാ പ്പുഹാജി, ജില്ലാ ഭാരവാഹികളായ എ വി എം കബീർ, മണിയോത്ത് മൂസ ഹാജി, ഏറത്ത് ഇക്ബാൽ, അമീന് മുഹമ്മദ് ഹാജി, റഫീഖ് മാളിക, കെ എം ഹനീഫ, പി മൊയ്തീൻകോയ ഹാജി, എം ബാബുമോൻ, മനാഫ് കാപ്പാട്, സുരേഷ്ബാബു കൈലാസ്, ഒ വി ലത്തീഫ്, എ കെ മൻസൂർ, യു അബ്ദുറഹിമാൻ, ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, സലീം രാമനാട്ടുകര, കെ സരസ്വതി എന്നിവർ സംസാരിച്ചു.

