മെഡിക്കൽ ക്യാമ്പ്

കോഴിക്കോട്: ലോക പ്രമേഹദിന ത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കാട് യൂണിറ്റിന്റെയും ചെറുവണ്ണൂർ -നല്ലളം ഫാമിലി ഹെൽത്ത്
സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അരീക്കാട് അങ്ങാടിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ 110 പേർ പങ്കെടുത്തു.
രോഗം മുൻകൂട്ടി കണ്ടെത്തി ചികിത്സ നടത്തേണ്ടതിന്റെ ആവശ്യകതയെയും ചികിത്സാരീതിയെയും പറ്റിയ ഡോ. സുധി ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി കെ എം ഹനീഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. സിദ്ധീഖ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി എസ് നാരായണൻ അധ്യക്ഷത വഹിച്ചു.

യൂത്ത് മണ്ഡലം പ്രസിഡന്റ് ടി പി നൗഷീദ് മുഖ്യ പ്രഭാഷണം നടത്തി.
എം പ്രസന്നൻ, പി കെ വഹാബ്, യു വഹാബ്, വനിതാ വിംഗ് മണ്ഡലം സെക്രട്ടറി ഹബീബ നൗഷാദ്,
എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *