കോഴിക്കോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021 – 26 പദ്ധതി പ്രകാരം നിർമ്മിച്ച കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെ സ്നേഹഭവന സമർപ്പണം സിറ്റി ഉപജില്ലയിലെ ഉള്ളിശ്ശേരിക്കുന്നിൽ നടന്നു. മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി എൻ കെ പ്രഭാകരൻ താക്കോൽ കൈമാറി. സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ വിശിഷ്ടാതിഥിയായി.
സ്കൗട്ട്സ് ആന്റ്ഗൈഡ്സ് സിറ്റി ഉപജില്ല ട്രഷറർ എ കെ മണി. റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ അജീബ ഷമീൽ, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാദിയ ബാൻ, ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണർമാരായ വി വിശാലാക്ഷി, സലോമി അഗസ്റ്റിൻ, സ്റ്റേറ്റ് ഓർഗനൈസിങ് കമ്മീഷണർ ഷീല ജോസഫ്, ജില്ല വൈസ് പ്രസിഡന്റ് എഞ്ചിനീയർ കെ സലിം, രാമകൃഷ്ണ മിഷൻ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജി മനോജ് കുമാർ, സ്റ്റാഫ് സെക്രട്ടറി എം മനോജ് എന്നിവർ സംസാരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സിറ്റി ഉപജില്ല സെക്രട്ടറി ഷേർളി സെബാസ്റ്റ്യൻ സ്വാഗതവും ജില്ലാ സെക്രട്ടറി പ്രിയേഷ് വാസുദേവൻ നന്ദിയും പറഞ്ഞു..

