കോഴിക്കോട്: ജില്ലയിൽ ശിശുദിന വാരാഘോഷത്തിന് തുടക്കമായി. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 21 വരെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന ബാലവകാശ കമ്മീഷനുമായി ചേർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിൽ ലഹരി മുക്ത ബാല്യം എന്ന വിഷയത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ ഷൈനി നിർവഹിച്ചു. പ്രിൻസിപ്പൽ ഫ്രാൻസിസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്കർ ശ്രീകല ലെനിൻ സെഷൻ കൈകാര്യം ചെയ്തു. പ്രൊട്ടക്ഷൻ ഓഫീസർ പ്രവിത നന്ദി പറഞ്ഞു.

