റോട്ടറി സൈബർ സിറ്റി
ആദരിച്ചു

കോഴിക്കോട്: നാഷണൽ ജിഎസ്ടി ദിനം, ഡോക്ടേഴ്സ് ദിനം, സി എ ദിനം എന്നിവയുടെ ഭാഗമായി  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ആദരിച്ചു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഡോ. അരുൺ പ്രകാശ് , സി എസ് ഡബ്ല്യു എ  ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി എ അഞ്ജുഷ സവീഷ്, സി ജി എസ് ടി അസി. കമ്മീഷണർ അജിത് കുമാർ, സി എ സ്മിത വാസുദേവ് എന്നിവരെയാണ് ആദരിച്ചത്.

റോട്ടറി 3204
മുൻ ഡിസ്ട്രിക്ട് ഗവർണർ  ശ്രീധരൻ നമ്പ്യാർ , അസി. ഗവർണർ  അഡ്വ. പി ടി പ്രബീഷ്  എന്നിവരിൽ നിന്നും ആദരം ഏറ്റുവാങ്ങി.
ചടങ്ങിൽ റോട്ടറി കാലിക്കറ്റ്‌ സൈബർ സിറ്റി പ്രസിഡന്റ്‌ പി എസ് സിറാജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ സന്നാഫ് പാലക്കണ്ടി സ്വാഗതവും
സെക്രട്ടറി സുബിഷ മധു  നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റ്‌ സി എസ് സവീഷ്,  കെ വി നബീൽ ബഷീർ,
ഇലക്ട് പ്രസിഡന്റ്‌ കെ വി രഞ്ജിത്ത്‌, കെ വി ഗിരീഷ്, കെ ജെ തോമസ്  എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *