വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം

കോഴിക്കോട്: ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന കൈകഴുകല്‍ ദ്വൈവാരാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ വകുപ്പ് റീല്‍സ് മത്സരം സംഘടിപ്പിക്കും. 30 സെക്കന്‍ഡ് മുതല്‍ രണ്ട് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് തയാറാക്കേണ്ടത്. ഒറ്റക്കോ ഗ്രൂപ്പായോ വീഡിയോ തയാറാക്കാം.
വീഡിയോ നവംബര്‍ 15നകം 9745275657, 892580446 നമ്പറുകളിലേക്ക് വ്യക്തിയുടെ/ടീം ലീഡറുടെ പേര്, വിലാസം എന്നിവ സഹിതം വാട്‌സ്ആപ്പ് ചെയ്യണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. വീഡിയോകളുടെ പകര്‍പ്പവകാശം ആരോഗ്യ വകുപ്പിനായിരിക്കും. ഫോണ്‍: 0495 2370494.

Leave a Reply

Your email address will not be published. Required fields are marked *