കോഴിക്കോട്: ജില്ലയിലെ പാചക വാതക വിതരണ ഏജൻസികളിലും പെട്രോൾ പമ്പുകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധന നടത്തി. പെട്രോൾ പമ്പുകളിൽ കുടിവെള്ളം ,സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ടോയ്ലെറ്റ് സൗകര്യം ഉറപ്പു വരുത്തുന്നതിനും
ഗ്യാസ് ഏജൻസികൾ സബ്സിഡി ഗ്യാസിന് അധിക വില ഈടാക്കൽ, മുൻഗണനാ ക്രമം പാലിക്കാതെയുള്ള പാചക വാതക വിതരണം, വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ദുരുപയോഗം നടത്തുന്നു തുടങ്ങിയ പരാതികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മിന്നൽ പരിശാധന നടത്തിയത്. ക്രമക്കേടുകൾ കണ്ട സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു എസ്.ഒ, താലൂക്ക് സപ്ലൈ ഓഫീസർമാരായ മനോജ് കുമാർ കെ.കെ, രജനി.കെ, ചന്ദ്രൻ കുഞ്ഞിപറമ്പത്ത്, ഫൈസൽ.പി, സിറ്റി റേഷനിംഗ് ഓഫീസർമാരായ ലളിതാ ഭായ്.എസ്, ജയൻ.എൻ എന്നിവർ പരിശാധനയിൽ പങ്കെടുത്തു.

