കേൾവി പ്രശ്നങ്ങൾക്ക് പരിഹാരമായി ശ്രവണ സഹായ ഉപകരണങ്ങൾ

മേപ്പയ്യൂർ: കേൾവി പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേർക്കാണ് ശ്രവണ സഹായ ഉപകരണങ്ങൾ നൽകിയത്. 2023 – 24 വർഷത്തെ വാർഷിക പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ വി പി ബിജു, പി പ്രകാശൻ, പി സി അനിഷ്, കെ എം പ്രസീത, റാബിയ എടത്തിക്കണ്ടി, അസിസ്റ്റന്റ് സെക്രട്ടറി കെ ആർ ശ്രീലേഖ, സൂപ്പർവൈസർ പി റിന , കെൽട്രോൺ പ്രതിനിധികളായ ഓഡിയോളജിസ്റ്റ് നൂറുൽ ഇദാ ,സാജു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *