പേരാമ്പ്ര അനിമല്‍ ഹോസ് സ്പൈസ് സെന്ററിന്
10 കോടിയുടെ ഭരണാനുമതി



കോഴിക്കോട്: പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി വനം -വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

പേരാമ്പ്രയില്‍ ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹോസ്സ് സ്പൈസ് സെന്റര്‍ ആരംഭിക്കാന്‍ ഭരണാനുമതിയായത്. ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ ടെന്‍ഡര്‍ ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെട്ട് ജനവാസ മേഖലയില്‍ ഇറങ്ങുന്നതും പരിക്കു പറ്റിയതും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുമായ കുടവകളെയും മറ്റും പുനരധിവസിപ്പിക്കുന്നതിനാണ് ഹോസ്സ്സ്പൈസ് സെന്റര്‍.

സംസ്ഥാന വനം വികസന ഏജന്‍സി  സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കല്‍ (SPV) മുഖേന ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മനഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിന് പുറത്തിറങ്ങുന്നതും പരിക്കേറ്റതുമായ വന്യജീവികളെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനായി വയനാട്ടിലെ കുപ്പാടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ അനിമല്‍ ഹോസ്സ് സ്പൈസ് സെന്ററാണ് പേരാമ്പ്രയിലെ ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കാന്‍ ഭരണാനുമതിയായത്.

Leave a Reply

Your email address will not be published. Required fields are marked *