കോഴിക്കോട് കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന ദ്വിദിന ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. ‘ആധുനിക ലോകത്തെ തൊഴിലും യുവജനങ്ങളിലെ മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. ഇതിനായി ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ നൽകണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര
പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്കും തൊഴിൽ – തൊഴിൽ അവകാശങ്ങൾ, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം നൽകണം. അപേക്ഷകൾ ksycyouthseminar@gmail.com
എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന
യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33),
നേരിട്ടോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി
ബന്ധപ്പെടുക (ഫോൺ, 8086987262, 0471-2308630).

