കോഴിക്കോട്: ഫെബ്രുവരി 12ന് വൈകീട്ട് നാലിന് സബ് കലക്ടറുടെ ചേംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം 16ന് വൈകീട്ട് മൂന്നിലേക്ക് മാറ്റി. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. പരാതികള്‍ കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഇ-മെയിലായോ സമര്‍പ്പിക്കാം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരിഹാര സമിതി, ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020, ഇ-മെയില്‍: jdlsgdkzd@gmail.com, ഫോണ്‍: 0495 2371799, 2371916.

