ജിബിൻ ഓർമ്മ; അനുസ്മരണവും സംവാദവും ജനുവരി 1 ന്

കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ മാധ്യമപ്രവർത്തകൻ ജിബിൻ പി മൂഴിക്കലിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃദ്‌സംഘം സംഘടിപ്പിക്കുന്ന ‘ജിബിൻ ഓർമ്മ’ അനുസ്മരണസമ്മേളനവും സംവാദ പരിപാടിയും ജനുവരി ഒന്നിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും. ‘ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?” എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനും സിപിഐ എം സംസ്ഥാന സമിതി അംഗവുമായ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *