പുള്ളിപ്പുലി റോഡരികിൽ ചത്ത നിലയിൽ

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻ പുഴ മൈനാ വളവിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻപ്പന്നിയുടെ മുള്ളുകൾ തറച്ചിട്ടുണ്ട്. മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമികനിഗമനം. മുത്തപ്പൻപ്പുഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുൻപ് പലപ്പോഴും ഉണ്ടായതായി പരാതി ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *