നഗരവിശേഷങ്ങളുമായി കോർപറേഷൻ മാസിക

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താൻ ‘കോഴിക്കോട് നഗരവിശേഷം’ പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് പ്രതിമാസ ന്യൂസ് ലെറ്റർ പുറത്തിറക്കിയത്. മുൻ മേയർ ടി പി ദാസൻ ആദ്യ കോപ്പി ഏറ്റുവാങ്ങി.
കോർപറേഷനിൽനിന്ന് ലഭിക്കുന്ന സേവനങ്ങളും വികസന പ്രവർത്തനങ്ങളും നഗര ചരിത്രവും വിവരിക്കുന്നതാണ് ന്യൂസ് ലെറ്റർ.
മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കൗൺസിൽ സെക്രട്ടറി റംസി ഇസ്മയിൽ, സെക്രട്ടറി കെ യു ബിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ദിവാകരൻ, ഡോ. എസ് ജയശ്രീ, സി രേഖ, ഒ പി ഷിജിന, ന്യൂസ് ലെറ്റർ എഡിറ്റർ പി പി അബൂബക്കർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *