നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ പ്രവർത്തക സംഗമം

കോഴിക്കോട്: നാഷണൽ എൻജിഒ കോൺഫെഡറേഷൻ വിവിധ സംസ്ഥാനങ്ങളിൽ 6000 ത്തോളം എൻജിഒകൾ വഴി നടപ്പാക്കുന്ന സാമൂഹ്യ സംരംഭകത്വ പരിപാടികൾ പ്രാദേശികമായി ഇംപ്ലിമെന്റിംഗ് സപ്പോർട്ട് ഏജൻസികളെ കൂടി പങ്കെടുപ്പിച്ച് നടത്തിയ ജില്ലാതല പ്രവർത്തക കൺവെൻഷൻ ദേശീയ പ്രസിഡന്റ് കെ എൻ ആനന്ദകുമാർ ഉദ്ഘാടനം ചെയ്യതു.

സാമൂഹ്യപുരോഗതിക്കായി നിരവധി പദ്ധതികൾ സിഎസ്ആർ ഫണ്ട് പ്രയോജനപ്പെടുത്തി നടപ്പിലാക്കി വരുന്നതായി അറിയിച്ചു. 50 ശതമാനം സാമ്പത്തിക സഹായത്തോടെ ഹൈടെക്ക് കോഴിക്കൂട്, ഉഷ തയ്യൽ മെഷിനുകൾ, വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ, വനിതകൾക്കുള്ള ഹോണ്ട ആക്ടിവ ടൂവീലർ, ജൈവഗ്രാമം, തീരദേശവാസികൾക്കുള്ള ജീവനോപാധികൾ തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നതിനെക്കുറിച്ച് വിശദീകരിച്ചു. സുതാര്യമായി യഥാർത്ഥ ഉപഭോക്താക്കളിൽ എത്തിക്കുക എന്നത് ഇംപ്ലിമെന്റിംഗ് ഏജൻസികളുടെ ഉത്തരവാദിത്തമാണന്ന് ചൂണ്ടിക്കാട്ടി.

നാഷണൽ കോ – ഓർഡിനേറ്റർ അനന്തുകൃഷ്ണൻ പ്രോജക്ടുകളെ സംബന്ധിച്ച് വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് മോഹനൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തനങ്ങളെകുറിച്ച് ദേശീയ നിർവാഹകസമിതി അംഗം ബേബി കിഴക്കേഭാഗം വിവരിച്ചു.

വിവിധ സംഘടനകളുടെ പ്രതിനിധികളായ
സ്റ്റാർസ് – ഫാ.ജോസ് പ്രകാശ്
ഐഡിസി ഹനീഫ,
ജവഹർ നഗർ അസോസിയഷൻ സെയ്യത് ഹാരീസ്,
വികെയർ ജോബി ആൻറണി സീട്രൈഡ് ഷീൻ ചുങ്കത്ത് ,
വോറ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു സ്വഗതവും ജില്ലാ പ്രസിഡന്റ് അഡ്വ. ജാനകി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *