കോഴിക്കോട്: മോട്ടോർ വാഹന ഉടമകൾ ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപ്പെടുത്തണമെന്ന് നന്മണ്ട ജോ. ആർടിഒ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിൽ നിന്ന് നൽകുന്ന സേവനങ്ങൾ മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാക്കുന്നതിൻ്റെ ഭാഗമായാണിത്.
വാഹന ഉടമകൾ എത്രയും വേഗം സ്വന്തമായോ ഇ സേവ- അക്ഷയ കേന്ദ്രങ്ങൾ വഴിയോ മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപെടുത്തണം. അല്ലാത്തവർക്കായി ആർ ടി ഒ – ആർ ടി ഒ(എൻഫോഴ്സ്മെൻ്റ്), സബ് ആർ ടി ഒ കളിൽ ഒരുക്കിയ പ്രത്യേക കൗണ്ടർ മുഖേന ഫെബ്രുവരി 28 വരെ മൊബൈൽ നമ്പർ പരിവാഹനിൽ ഉൾപെടുത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

