കോഴിക്കോട്: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വയോജന സൗഹൃദ കോഴിക്കോട് ജില്ല തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി വയോജന നയരേഖാ പ്രകാശനവും വയോജന സംഗമവും ഒക്ടോബര്‍ 21ന് . രാവിലെ 10 ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമുള്ള എകെജി ഓഡിറ്റോറിയത്തിലാണ് പരിപാടി.

