എളമരം കരീമിന് കെട്ടിവെക്കാനുള്ള തുക നൽകി

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എളമരം കരീമിന് കെട്ടിവെക്കാനുള്ള തുക ഭരണഘടനാ സംരക്ഷണസമിതി ഏൽപിച്ചു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന സംഗീതജ്ഞനും നാടക കലാകാരനുമായ വിൽസൺ സാമുവലാണ് തുക കൈമാറിയത്.

രാജ്യസഭാംഗമെന്ന നിലയിൽ ഭരണഘടനയെ തകർക്കുന്ന മോഡിസർക്കാരിന്റെ നിയമനിർമ്മാണങ്ങൾക്കും ഭരണനടപടികൾക്കുമെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച് പോരാടിയ വ്യക്തിത്വമാണ് എളമരം കരീമിന്റേതെന്ന് ഭരണഘടനാ സംരക്ഷണസമിതി പ്രസ്താവനയിൽ പറഞ്ഞു.

വിവിധ സാമൂഹ്യസംഘടനകളും സാംസ്‌കാരിക- രാഷ്ട്രീയപ്രവർത്തകരും ചേർന്ന് രൂപീകരിച്ച ഭരണഘടനാ സംരക്ഷണസമിതി ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള ക്യാമ്പയിനുകൾ നടത്തിവരുന്ന സംഘടനയാണ്.

ചടങ്ങിൽ ഭരണഘടനാ സംരക്ഷണസമിതി കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ, എൽഡിഎഫ് മണ്ഡലം കൺവീനർ എ പ്രദീപ്കുമാർ, സ്ഥാനാർത്ഥി എളമരം കരീം, പി കെ നാസർ, എം മെഹബൂബ്, ഡോ. യു ഹേമന്ത് കുമാർ, ഡോ. എസ് ശ്രീകുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *