കോഴിക്കോടിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ വ്യത്യസ്തമായ ഓൺലൈൻ ന്യൂസ് പോർട്ടൽ ഇതാ. കാലിക്കറ്റ് ലൈഫ്(calicutlife.in) എന്നു പേരിട്ട പോർട്ടൽ വായനക്കാരിലേക്ക്. സവിശേഷമായ വാർത്താ അനുഭവമാണ് കാലിക്കറ്റ് ലൈഫ് വിഭാവനം ചെയ്യുന്നത്.
ഇന്ന് നിരവധി ന്യൂസ് പോർട്ടലുകളുണ്ടെങ്കിലും കോഴിക്കോടിന്റെ മാത്രം വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ അഭാവമുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ സംരംഭം. കോഴിക്കോട് ജില്ലയിൽ സംഭവിക്കുന്ന വാർത്തകൾ കാണാം. ഒപ്പം കോഴിക്കോടിന്റെ വികസന വഴികളും ചരിത്രവും വിശദമാക്കാനും ഈ പോർട്ടൽ ഉപകരിക്കും. ദീർഘകാലത്തെ മാധ്യമ പ്രവർത്തനത്തിന്റെ അനുഭവസമ്പത്തുമായി തുടങ്ങുന്ന കാലിക്കറ്റ് ലൈഫ് വായനക്കാർക്ക് പുത്തൻ അനുഭവമാണ് നൽകുക.
സാഹിത്യ – സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ കോഴിക്കോട് ജില്ലയുടെ സൂക്ഷ്മചലനങ്ങൾ വിശകലനം ചെയ്യാനും ഉദ്ദേശിക്കുന്നു.
കോഴിക്കോടൻ വിശേഷങ്ങളുമായികാലിക്കറ്റ് ലൈഫ്

