കോഴിക്കോട്: ഇടക്കാല കേന്ദ്ര ബജറ്റ് സമ്മിശ്രമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തി. ആഭ്യന്തര ടൂറിസം മേഖല വികസിപ്പിക്കുന്നതിനായി പലിശ രഹിത ലോണുകൾ സംസ്ഥാന സർക്കാറുകൾക്ക് നൽകുമെന്ന പ്രഖ്യാപനം കേരളം പോലെയുള്ള സംസ്ഥാനത്തിന് ഏറ്റവും ഗുണകരമാണ്. എന്നാൽ
ജി എസ് ടി ആരംഭകാലത്ത് നികുതിയിനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം 80,000 കോടിയായിരുന്നെങ്കിൽ ഇന്നത് 1,76,000 കോടി ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിനനുസരിച്ചുള്ള നികുതി ഇളവ് പൊതുജനങ്ങൾക്ക് ലഭിക്കുന്നില്ലന്ന് എന്നത് നിരാശാജനകമാണ്.
ട്രെയിൻ സർവീസിൽ 40,000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനം സ്വാഗതാർഹമെങ്കിലും നികുതി ഇളവോ വ്യാപാര വ്യവസായ മേഖലക്ക് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളോ ഇല്ലാത്തത് നിരാശയായി .
കോഴിക്കോടിനെ സ്മാർട്ട് സിറ്റിയായി പ്രഖ്യാപിക്കാത്തതും എയിംസ് കോഴിക്കോ ടാകുമെന്ന് ഉറപ്പിക്കാത്തതും നിരാശപ്പെടുത്തി.
നികുതി ഇളവ് പ്രത്യേകമായിട്ടോ , സിമൻ്റ് ഉൾപ്പെടെയുള്ള നിർമ്മാണ ഉൽപ്പന്നങ്ങളുടെ നികുതി, പ്രത്യേകിച്ച് സിമൻ്റിൻ്റെ നികുതി 28% ആണ്. ഇത് ഏറ്റവും ഉയർന്ന സ്ലാബിലാണുള്ളത്. ബജറ്റ് ചർച്ചയിൽ നികുതിയിളവിൽ മാറ്റം കൊണ്ടുവന്നാൽ നിർമ്മാണ മേഖലയ്ക്ക് കരുത്താകുമെന്ന് യോഗം അഭ്യർത്ഥിച്ചു.
ജി എസ് ടി ആരംഭിച്ച കാലം മുതൽ അതേ കുറിച്ചുള്ള അജ്ഞതയിൽ വ്യാപാരികൾക്കുണ്ടായ നഷ്ടം നികുത്തുന്ന ആശ്വാസ നടപടികൾ ബജറ്റിൽ പരാമർശിക്കാത്തതും വ്യാപാര മേഖലക്ക് നിരാശയാണുണ്ടാക്കിയത്.
ചേംബർ ഹാളിൽ നടന്ന യോഗത്തിൽ ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, ഡോ. കെ മൊയ്തു, ടി പി അഹമ്മദ്ക്കോയ , റഫി പി ദേവസി, എ പി അബ്ദുല്ലക്കുട്ടി, വിശോഭ് പനങ്ങാട്ട് എന്നിവർ സംസാരിച്ചു.

