കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട, പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന 60 വയസ്സ് കവിയാത്ത, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജനുവരി 10. ഇതേ പദ്ധതി പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.പദ്ധതി സംബന്ധിച്ച് തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.bwin.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. വ്യക്തിഗത അറിയിപ്പുകള് ഉണ്ടായിരിക്കില്ല.
Related Posts
ആചാരസ്ഥാനികരുടെയും കോലധാരികളുടെയും ധനസഹായം
ആകോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റികൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയുളള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികളുടെ…
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്കായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്കുന്ന…
കണ്ണും കരളും ചങ്കിലെ റോസാപ്പൂവും – മരണശേഷവും വി എസിനെ പിന്തുടരുന്ന ആൾക്കൂട്ട മനഃശാസ്ത്രം
ഇ അഭിരാമി “എവിടെയും ജനത്തിരക്കാണ്. ഭ്രാന്തമായ രീതിയിൽ ആളുകൾ മുദ്രാവാക്യം വിളിക്കുന്നു. ഉറക്കമോ ഭക്ഷണമോ ആരോഗ്യ അവസ്ഥയോ ആളുകളെ അലട്ടുന്നേയില്ല. കേരളമെമ്പാടും മനുഷ്യർ വി.എസിനെ കാണുന്നതിനായി തടിച്ചുകൂടി…

