ലഹരിക്കെതിരെ ശിൽപശാല

കോഴിക്കോട്: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ശിൽപശാല സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ  കെ എസ് സുരേഷ് മുഖ്യ സന്ദേശം നൽകി. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ പ്രിയ വിഷയാവതരണം നടത്തി.  പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, എക്സൈസ് സൈബർ വിങ്ങിലെ പ്രിവന്റീവ് ഓഫീസർ എം രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ മിനേഷ് എന്നിവർ ക്ലാസ് എടുത്തു. ജനപ്രതിനിധികൾ, വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സ്‌കൂൾ കൗൺസിലർമാർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ചർച്ചയും സംഘടിപ്പിച്ചു.
കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ എം എൻ പ്രവീൺ, കെ റംലത്ത്, കെ സി ശോഭിത, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബു, സിവിൽ എക്സൈസ് ഓഫീസർ എൻ ജലാലുദ്ധീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *