സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ അടിയന്തര ആവശ്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.
മെഡി സെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും കണ്ണൂരിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ മാസമാദ്യം വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം ഉണ്ടാകണം.
കെ സുധാകരൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് എ മാധവൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സുകന്യ,സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽസെക്രട്ടറി കെ.പി. വിജയകുമാർ , വൈസ് പ്രസിഡന്റ് എം ബാലഗോപാൽ, ട്രഷറർ സി അബ്ദുൾ റഹിമാൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ വിനോദ് ചന്ദ്രൻ , ജില്ലാ പ്രസിഡന്റ് വി ഹരിശങ്കർ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രശ്നപരിഹാരത്തിന് ഉന്നതതല യോഗം വിളിക്കണം

