ലോക ഹൃദയദിനം   സെപ്റ്റംബർ 29 ന്


കോഴിക്കോട്: ലോക ഹൃദയദിനമായ
സെപ്‌റ്റംബർ 29-ന് കോർപ്പറേഷൻ കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കോഴിക്കോട്ടെ വിവിധ സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് “ഹൃദയത്തിന്ന് വേണ്ടി ഒരു നടത്തം ” സംഘടിപ്പിക്കുന്നു.

വിവിധ ആശുപത്രികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ, സ്‌കൂൾ,കോളേജ് വിദ്യാർഥികൾ, സ്‌കൗട്ട്‌സ്, എൻസിസി കേഡറ്റുകൾ എന്നിവർ നടത്തത്തിൽ പങ്കെടുക്കും.

മേയർ ബീന ഫിലിപ്പിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
ചെയർമാൻ: മേയർ ബീന ഫിലിപ്പ്.
വൈസ് ചെയർമാൻ – ഡോ.പി കെ അശോകൻ, അഡ്വ. എം രാജൻ,
ജനറൽ കൺവീനർ: ഡോ. കെ കുഞ്ഞാലി
പ്രോഗ്രാം കോ- ഓർഡിനേറ്റർ: ആർ ജയന്ത് കുമാർ
കൺവീനർമാർ – എം വി റംസി ഇസ്മായിൽ, എം പി ഇമ്പിച്ചമ്മദ് എന്നിവരെ യോഗം തെരഞ്ഞെടുത്തു.

സെപ്റ്റംബർ 29
രാവിലെ 7ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് ആരംഭിക്കും.
ഫ്രീഡം സ്ക്വയറിലേക്ക് നടന്ന് ഗുജറാത്തി സ്കൂൾ ഗ്രൗണ്ടിൽ അവസാനിക്കും.
ചടങ്ങിൽ 80 വയസ്സിന് മുകളിലുള്ള പങ്കാളികളെ മേയർ ആദരിക്കും. അതിന്ന് ശേഷം
കോഴിക്കോട്ടെ പ്രമുഖ കാർഡിയോളജിസ്റ്റുകളുമായുള്ള സംവേദനാത്മക സെഷൻ: ഹൃദ്രോഗ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *