ഒത്തുചേരൽ ‘പുലർകാലം’ പദ്ധതിയുടെ ഭാഗമായി
കോഴിക്കോട്: ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പുലർകാലം’ പദ്ധതിയിൽ ഈ വർഷം അംഗങ്ങളായ 1200 വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കൊപ്പം ഫെബ്രുവരി 8 ന് രാവിലെ 7.30 ന് മാനാഞ്ചിറ സ്‌ക്വയറിൽ എയ്റോബിക്സ്, യോഗ, വായനക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ ഉയർത്തിപ്പിടിച്ച് വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപരമായ വളർച്ചയും എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥികൾ പുലർകാല സംഗമത്തിൽ പങ്കാളികളാവുന്നത്. വിദ്യാഭ്യാസ ഗുണമേന്മ ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണമായും സജ്ജരാണെന്ന് പ്രഖ്യാപിക്കുന്ന പരിപാടി കേരള ചരിത്രത്തിൽ പുതിയ ഏടായി മാറുമെന്നും ജില്ലയിലെ 45 വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പുലർകാലം പദ്ധതി
ഈ വർഷം താൽപ്പര്യപ്പെടുന്ന മറ്റ് വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി പറഞ്ഞു.
വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ വികാസത്തിനായുള്ള പുലർകാലം പദ്ധതിയുടെ ഭാഗമായാണ് ഈ വർഷം പദ്ധതിയിൽ അംഗമായ 1200 വിദ്യാർത്ഥികൾ ഒത്തുചേരുന്നത്. ജില്ലയിലെ മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, എഡിഎം, പൊലീസ് ഓഫീസർമാർ, വിദ്യാഭ്യാസ ഓഫീസർമാർ, പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും കുട്ടികളോടെപ്പം അണിചേരും.
എയ്റോബിക്സ്, യോഗ; 1200 വിദ്യാർത്ഥികൾ മാനാഞ്ചിറ സ്ക്വയറിൽ ഒത്തുചേരുന്നു

