ലബോറട്ടറി ടെക്നിഷ്യന്‍ അഭിമുഖം


കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നിഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 714/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവർക്കുള്ള അഭിമുഖം മെയ് 15, 16 തീയതികളില്‍ സിവില്‍ സ്റ്റേഷനിലെ  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ/ മേഖല ഓഫീസുകളില്‍ നടത്തും. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.  പരിഷ്‌കരിച്ച കെ ഫോം  (Appendix-28 A) പി എസ് സി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും ഹാജരാക്കണം. 

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.

Leave a Reply

Your email address will not be published. Required fields are marked *