ഉദയം അഞ്ചാം വാർഷികം  ആഘോഷിച്ചു

കോഴിക്കോട്: ജില്ലാ  ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം  പദ്ധതി അഞ്ചു വർഷം പൂർത്തിയാക്കി. 2020 മാർച്ചിൽ തുടങ്ങിയ  ഈ പദ്ധതി ഇതുവരെ 2000 ൽ പരം പേർക്ക് വിവിധ തരത്തിലുള്ള പുനരധിവാസ സേവനങ്ങൾ നൽകി.

240 പുരുഷന്മാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 3 ഉദയം ഹോമുകൾ നഗരത്തിൽ  വെസ്റ്റ് ഹിൽ, വെള്ളിമാടുകുന്ന്,  ചേവായൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
ചേവായൂർ ഉദയം ഹോമിൽ നടന്ന വാർഷികാഘോഷ ചടങ്ങിൽ  ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി,   സാമൂഹ്യ നീതി ഓഫീസർ  അഞ്ജു  മോഹൻ,  ഉദയം പദ്ധതി സ്‌പെഷൽ ഓഫീസർ ഡോ. രാഗേഷ്, ഉദയം ഹോം സൂപ്രണ്ട് ആര്യ, സ്‌മൈൽ സ്‌കീം കോ-ഓർഡിനേറ്റർ ജിജി,  സ്റ്റാഫ് അംഗങ്ങൾ  എന്നിവർ സന്നിഹിതരായിരുന്നു. അന്തേവാസികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *