പെർഫ്യൂഷനിസ്റ്റ്, ഓഡിയോളജിസ്റ്റ് ഒഴിവുകൾ


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ പെർഫ്യൂഷനിസ്റ്റിൻ്റെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് പ്രീഡിഗ്രി/ പ്ലസ്ടു, പെർഫ്യൂഷനിസ്റ്റ് തസ്തികയിൽ ബിരുദവും ഹൃദയ ശസ്ത്രക്രിയയിൽ സ്വതന്ത്രമായി 100 പെർഫ്യൂഷൻ കേസ് ചെയ്ത് പരിചയവും താൽപ്പര്യവും ഉള്ള ഉദ്യോഗാർഥികൾ ജൂൺ 22 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളും  പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ ഓഡിയോളജിസ്റ്റ് & എസ് എൽ പി ഗ്രേഡ് II താൽക്കാലിക തസ്തിക ഒഴിവിലേക്ക് BASLP(Bachelor of Audiology and Speech Pathology) RCI റജിസ്ട്രേഷനുള്ള 18 നും 36നും വയസ്സിന് താഴെയുള്ള ഉദ്യോഗാർഥികൾ ജൂൺ 26 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *