കോഴിക്കോട്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കുടുംബശ്രീയും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും സംയുക്തമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സിന്ധു അധ്യക്ഷത വഹിച്ചു.
സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ബ്ലഡ് ഷുഗർ, ബ്ലഡ് കൊളസ്ട്രോൾ, ബി പി, ഹീമോ ഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നിവ സൗജന്യമായി പരിശോധിക്കാൻ അവസരമൊരുക്കി.
ജില്ലാ പ്രോഗ്രാം മാനേജർ എൻ കെ ശ്രീഹരി,ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ വളന്റിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

