മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷൻ തുടങ്ങി

കോഴിക്കോട്: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മലബാറിന്റെ സാഹിത്യം, കല, സാമൂഹിക-സാംസ്‌കാരിക വിനിമയം എന്നിവയുടെ സമന്വയം ആഘോഷിക്കുന്ന ഫെസ്റ്റിവലില്‍ ദേശീയ – അന്തര്‍ദേശീയ ഗവേഷകര്‍, എഴുത്തുകാര്‍, സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നാല്‍പതോളം സെഷനുകള്‍ നടക്കും. ചെമ്മാട് ബുക്ക്പ്ലസ് പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ കായല്‍പട്ടണം, ലക്ഷദ്വീപ്, സിലോണ്‍, ഗുജറാത്ത്, അന്തമാന്‍-നിക്കോബാര്‍, ഹദർമൗത്ത്, ഹിജാസ്, മലായ്, വിവിധ ആഫ്രിക്കന്‍ തീരങ്ങള്‍ തുടങ്ങി മലബാര്‍ തീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമായിയ ആയിരക്കണക്കിനു സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഫെസ്റ്റിവലില്‍ ചര്‍ച്ചകള്‍, ഫീച്ചര്‍ എക്‌സിബിഷനുകള്‍, പുസ്തകമേളകള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും.
അറ്റന്‍ഡി, ഡെലിഗേറ്റ്, സ്റ്റുഡന്റ് എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് രജിസ്‌ട്രേഷന്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ എം.ബി മനോജ് പറഞ്ഞു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.malabarliteraturefestival.com/

Leave a Reply

Your email address will not be published. Required fields are marked *