കോഴിക്കോട്: കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയായ ‘അശ്വമേധം 6.0’ ന് സമാപനമായി. സമാപന ചടങ്ങ് ചേവായൂര്‍ ഗവ. ത്വക്ക് രോഗ ആശുപത്രിയില്‍ എഡിഎം സി മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. ‘ചേവായൂര്‍ ആശുപത്രി നാള്‍ വഴികളിലൂടെ’ കൈയ്യെഴുത്ത് പ്രതിയുടെ പ്രകാശനം, അന്തേവാസികളുടെ കലാപരിപാടികള്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടന്നു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാല്‍ പങ്കെടുത്തു. ലേ സെക്രട്ടറി ആന്റ് ട്രഷറര്‍ കെ സജിത്ത് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ലിജു എസ് ഖാന്‍ നന്ദിയും പറഞ്ഞു.

