കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിഭാഷ ഏജന്‍സിയായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ പരിഭാഷ ശില്‍പശാല സംഘടിപ്പിക്കുന്നു. പരിഭാഷയില്‍ മുന്‍പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്‌കൃതം, അറബിക് ഭാഷകളില്‍ ഏതിലെങ്കിലും പ്രാവീണ്യമുള്ളവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. ശില്‍പശാലയില്‍ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലില്‍ ഉള്‍പ്പെടുത്തുന്നത്. ഫോണ്‍: 9496225794, 9447711458, 9747297666, 9995614097.

