സൗജന്യ രജിസ്ട്രേഷൻ

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ് ലൈന്‍ മാനസികാരോഗ്യ സൊസൈറ്റിയുമായി സേവന മനോഭാവത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കാനും സൊസൈറ്റിയുമായി ചേര്‍ന്ന് ലാഭേച്ഛ കൂടാതെ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും താല്‍പര്യമുള്ളവരും സര്‍ക്കാര്‍/സര്‍ക്കാറിതര മേഖലകളില്‍ സേവനമനുഷ്ഠിച്ചു വരുന്നവരുമായ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലിങ് സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, തെറാപ്പിസ്റ്റുകള്‍, മാനസികാരോഗ്യ മനഃശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സൗജന്യ രജിസ്ട്രേഷന്‍ നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ലിങ്ക് ലഭിക്കാന്‍ 9497073866, 7582930726 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *