കോഴിക്കോട്: ജില്ലാ സാക്ഷരതാമിഷന്‍ കീഴില്‍ ഡിഗ്രി പഠിതാക്കള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വ്യത്യസ്തങ്ങളായ സാക്ഷരത, തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള അവസരം ഈ പരിപാടിയിലൂടെ ഇന്റേണുകള്‍ക്ക് ലഭ്യമാകും. സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ വിവരശേഖരണം, സാക്ഷരത, നാലാംതരം, ഏഴാംതരം തുല്യത ക്ലാസ്സെടുക്കല്‍, വിശകലനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നതിനും സാധിക്കും. ജില്ലാ സാക്ഷരതാമിഷന്‍ ഹാളില്‍ നടന്ന പരിപാടിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, പി ഷെമിത കുമാരി, പി കെ അഞ്ജലി, ടി സി നാരായണന് എന്നിവര്‍ നേതൃത്വം നൽകി. വിവിധ കോളേജുകളിലുള്ള ഡിഗ്രി, പി ജി വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കാളികളായി.
Related Posts
സ്പോട് അഡ്മിഷന്
കോഴിക്കോട്: ഗവ. വനിത പോളിടെക്നികില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി (രണ്ട് വര്‍ഷം കൊണ്ടു ഡിപ്ലോമ) പ്രവേശനം (പെണ്‍കുട്ടികള്‍ക്കു മാത്രം) സ്പോട് അഡ്മിഷന് നടത്തുന്നു. നിലവില്‍…
താല്‍ക്കാലിക അധ്യാപക നിയമനം
കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ബോട്ടണി വിഭാഗത്തിലേക്ക് താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 14ന് രാവിലെ 11 മണിക്ക് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍.
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട്: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയിലെ ഘടക പദ്ധതികളായ ടൂവീലർ വിത്ത് ഐസ് ബോക്സ്, ത്രീവീലർ വിത്ത്…

