കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനു കീഴിൽ 720 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: 1. ഫയർ ആൻഡ് റസ്ക്യൂ സർവീസിൽനിന്നും ഫയർമാൻ/ ഫയർ ഓഫീസർ തസ്തികയിൽ വിരമിച്ച് 60 വയസ്സ് പൂർത്തിയാവാത്ത ഉദ്യോഗാർഥികൾ. 2. എസ്എസ്എൽസി, കുറഞ്ഞത് ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് അംഗീകൃത ഡിപ്ലോമ, എൻസിവിടി – കെജിസിഇ കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 30 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി വികസന സൊസൈറ്റി ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495 23559000.

