കോഴിക്കോട്: വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍/എന്‍സിഎ/ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 027/2022, 303/2022 etc), തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മെയ് 24 മുതല്‍ 30 വരെ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട് കേന്ദ്രത്തിലും മെയ് 27 മുതല്‍ 30 വരെ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടില്‍ വച്ചും നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ചിനകം അതാത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ എത്തണം.

