കനത്ത മഴ: പന്തീരാങ്കാവ് ബൈപാസിൽ കോൺക്രീറ്റ് മതിൽ തകർന്ന് അപകടം


കോഴിക്കോട്: അതിശക്തമായ മഴയിൽ എങ്ങും നാശനഷ്ടം. പന്തീരാങ്കാവ് കൊടൽ നടക്കാവ് ബൈപാസ് റോഡിൽ 50 മീറ്റർ നീളവും 6 മീറ്റർ ഉയരവുമുള്ള കോൺക്രീറ്റ് മതിൽ തകർന്നു. 4 വീടുകൾക്കും ഒരു അമ്പലത്തിനും   അങ്കണവാടിക്കും ഭാഗികമായി നഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാൾ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താമരശ്ശേരി താലൂക്ക് പനങ്ങാട് വില്ലേജിലെ മൂന്ന് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ടുപേരെ അങ്കണവാടിയിലേക്ക് മാറ്റി.
അരീക്കുഴിയില്‍ സുബൈറിൻ്റെ വീടിനു സമീപത്തുള്ള മതില്‍ ഇടിഞ്ഞ് വീടിനു മുകളിലേക്ക് വീണു.
3 കുട്ടികളും  4 മുതിർന്നവരും അടങ്ങിയ കുടുംബം മാറി താമസിക്കാൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *