ഒരു വർഷത്തേക്കുള്ള ഫണ്ട് ഒരുമിച്ച് അനുവദിക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം


കോഴിക്കോട്: സംസ്ഥാനത്തെ പത്രപ്രവർത്തകർക്കുള്ള പെൻഷൻ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യുന്നതിന് ഒരു വർഷത്തേക്കുള്ള ഫണ്ട് ഒരുമിച്ച് അനുവദിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എ മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ടി വി ചന്ദ്രശേഖരൻ, ഡോ. നടുവട്ടം സത്യശീലൻ, എം ബാലഗോപാലൻ കെ ജി മത്തായി, ഹക്കിം നട്ടാശ്ശേരി, പഴയിടം മുരളി, സി കെ ഹസ്സൻകോയ, സി അബ്ദുറഹിമാൻ, ബാലകൃഷ്ണൻ കുന്നമ്പത്ത്, പി ഗോപി, വി വി പ്രഭാകരൻ, കെ വിനോദ് ചന്ദ്രൻ, ഹരിദാസൻ പാലയിൽ , എൻ വി. മുഹമ്മദാലി, പട്ടത്താനം ശ്രീകണ്ഠൻ, എൻ ശ്രീകുമാർ, പി ഒ തങ്കച്ചൻ, തേക്കിൻകാട് ജോസഫ്, തോമസ് ഗ്രിഗറി, എസ് സുധീശൻ, ജെ അജിത് കുമാർ, എം ജെ ബാബു,വർഗീസ് കോയ്പ്പിള്ളിൽ, ജോയ് എം മണ്ണൂർ എന്നിവർ സംസാരിച്ചു.
നവതി ആഘോഷിക്കുന്ന വർഗീസ് കോയ്പ്പിള്ളിലിനെ യോഗത്തിൽ ആദരിച്ചു. പ്രസിഡൻ്റ് എ മാധവൻ പൊന്നാട അണിയിച്ചു.

പത്രപ്രവർത്തക ആശ്രിത പെൻഷൻ നിയമാവലി പ്രകാരം നിലവിലുള്ള പത്രപ്രവർത്തക പെൻഷൻ്റെ പകുതി കൊടുക്കുക, പകുതി പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ ഫുൾ പെൻഷനാക്കുക ,അവശപത്രപ്രവർത്തക പെൻഷൻ7500 രൂപയാക്കുക, പെൻഷൻ കമ്മിറ്റി ഉടനെ വിളിച്ച് കെട്ടി കിടക്കുന്ന അപേക്ഷകളിൽ തീർപ്പ് കല്പിക്കുക, പെൻഷൻ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *